ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിച്ചു ജില്ലാ ഭരണകൂടം. ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ
ഉയർന്ന ജല വിതാനം (Upper Rule Level)166.80 മീറ്റർ ആണ്.
മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക്
ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുന്നത്
ഇടമലയാർ
🔵ബ്ളൂ അലർട്ട് -165.3 മീറ്റർ
📙ഓറഞ്ച് അലർട്ട് - 165.8 മീറ്റർ
🟥റെഡ് അലർട്ട് - 166.3 മീറ്റർ
റൂൾ കർവ് - 166.80 മീറ്റർ
പൂർണ നിരപ്പ് - 166.90 മീറ്റർ
dam safety, flood,Latest, kerala
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.