മലനിരകളിലേതടക്കം ഏത് സസ്യലതാദികളും ലഭിക്കുന്ന ഒരു നഴ്സറി; മാംഗോ മെഡോസ് വീണ്ടും അത്ഭുതങ്ങളുമായെത്തുന്നു
കേരളത്തിൽ ( പശ്ചിമഘട്ട മലനിരകളിലേതടക്കം) കണ്ടു വരുന്ന ഏത് സസ്യലതാതികളും ലഭിക്കുന്ന ഒരു നഴ്സറി മാംഗോ മെഡോസ് തുറന്ന് പ്രവർത്തനമാരംഭിക്കുകയാണെന്ന് മാംഗോ മെഡോസിന്റെ ഉടമ എൻ കെ കുര്യൻ ഫെയ്സ്ബുക്ക് പോസ്റ്റിലറിയിയിച്ചു.
ഓൺലൈൻ വഴിയും, ഇ കോമേഴ്സ് പ്ലാറ്റ്ഫോം വഴിയും ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
"മാംഗോ മെഡോസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സസ്യങ്ങൾ കണ്ടെത്തുന്നതുമായി എനിക്കുണ്ടായ ബുദ്ധിമുട്ടേറിയിയതും കയ്പേറിയതുമായ അനുഭവങ്ങളുടെ കുടി പശ്ചാത്തലത്തിലാണ് ഈ നഴ്സറി സ്ഥാപിക്കുന്നത്, കേരളത്തിലങ്ങോളമിങ്ങോളമായി നിരവധി നഴ്സറികളുണ്ടെങ്കിലും ഉപഭോക്താക്കൾ കൂടുതലായി ആവശ്യപ്പെടുന്ന ഗാർഡനിങ്ങിൻ്റെയും കൊമേഴ്സൽ കോർപ്പസിൻ്റെയും ഇൻഡോറിൽ സജ്ജീകരിക്കേണ്ട പ്ലാൻറുകളുമൊക്കെയാണ് സാധാരണയായി അവിടങ്ങളിൽ ലഭിക്കുക. നമ്മുടെ നാട്ടിൻ പുറങ്ങളിലെയും പട്ടണപ്രാന്തപ്രദേശങ്ങളിലെയും തൊടികളിൽ നിന്ന് അന്യമായതും നമ്മൾ മറന്നതുമായ നന്മ മരങ്ങളുടെ പുനരാവിഷ്കാരം കൂടിയാണ് ഈ പദ്ധതി കൊണ്ടു ഉദ്ധേശിക്കുന്നത്,
ഒപ്പം ആവശ്യക്കാർ കൂടുതലുള്ള മേൽപ്പറഞ്ഞ പ്ലാൻ്റുകളും ലഭ്യമാക്കുന്നത് കൂടാതെ വിദേശ പഴവർഗ്ഗങ്ങളുടെ വിപുലമായ ശേഖരവും ആവശ്യക്കാർക്കായി ഒരുക്കുന്നുണ്ട്, ചുരിക്കിപ്പറഞ്ഞാൽ കേരളത്തിലെ ആദ്യത്തെ ഒരു സമ്പൂർണ്ണ നഴ്സറിയാണ്
ഇന്ത്യൻ വിനോദ വ്യവസായത്തിൻ്റെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഈ മേഖലയിലുള്ള ഞങ്ങളുടെയൊക്കെ ഗുരുതുല്യനും തികഞ്ഞ മനുഷ്യസ്നേഹിയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നത്, ഞങ്ങളുടെ ഈ വലിയ ചെറിയ ഉദ്ധ്യമം പൊതുജനങ്ങൾക്കായി നാളെ തുറന്നുകൊടുക്കുന്നതിന് മാംഗോ മെഡോസിൽ എത്തിച്ചേരുന്ന കൊച്ചൗസേഫ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പാർക്കിനുള്ളിൽ കയറാതെ തന്നെ പാർക്കിൻ്റെ കാർ പാർക്കിങ്ങ് ഏരിയയിലാണ് മാംഗോ മെഡോസ് നഴ്സറി സഞ്ജീകരിച്ചിരിക്കുന്നത്
നഴ്സറിയുടെ ഫോൺ നമ്പർ 907 2580516, 9072580508,9072580509,9072580510,9072580511,9072580512 എന്നീ നമ്പരുകളാണ്
website - https://mangomeadows.in/nursery/"
Best 4 plants to Kill Indoor Pollution
മാംഗോ മെഡോസ്
ആദ്യത്തെ അഗ്രകൾച്ചറൽ തീം പാർക്കാണ് മാംഗോ മെഡോസ്, കോട്ടയം ജില്ലയിലെ ആയാംകുടിയെന്ന മനോഹര ഗ്രാമത്തിലാണ് മാംഗോ മെഡോസ് സ്ഥിതി ചെയ്യുന്നത്. കൃഷിയും വിനോദവും അറിവും അതൊടൊപ്പം പ്രകൃതിയോടിണങ്ങിയുള്ള താമസ സൗകര്യവും ലഭ്യമാണ്.
പാർക്കിൽ പണികഴിപ്പിച്ച പരശുരാമ പ്രതിമയും വൃക്ഷകന്യകയും ഡാകിനിയും കുട്ടൂസനം ആദവും ഹവ്വയും പ്രണയ ജോഡികളും ഒക്കെ ഇവിടെയുണ്ട്, ഒപ്പം വലിയ ഒരു ബൈബിൾ ശിൽപ്പവും.
പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യനാണ് 35 ഏക്കറിൽ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്. മീനൂട്ടിനുള്ള സൗകര്യവും വലിയ തടാകത്തിലേക്കു പിരിയൻ പാലവുംതേയിലത്തോട്ടവുമെല്ലാം ഇവിടെ വന്നാൽ കാണാനാകും.മരങ്ങളുടെ സര്‍വ്വ വിജ്ഞാന കോശമാണ് ഇന്ന് കുര്യനും മാംഗോ മെഡോസും
MANGOMEADOWS AGRICULTURAL PLEASURE LAND PRIVATE LIMITED
BUILDING NO. XV/175 A, AYAMKUDI P.O
KADUTHURUTHI, Kottayam, Kerala 686613
+91 90725 80510
+91 90725 80509
+91 90725 80508
+91 90725 80511
Email. info@mangomeadows.in
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.