ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായി കോട്ടയത്ത് നിന്ന് എസ് ശ്രീകാന്ത് അയ്മനം എന്ന അധ്യാപകൻ

 



കോട്ടയം: ഇന്ത്യയിലെ ദേശീയ അധ്യാപക പരിശീലന സ്ഥാപനമായ സക്സ്സസ്സ് ഗ്യാൻ അധ്യാപക ദിനത്തോടനുബന്ധിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1696 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരാളാകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് എസ് ശ്രീകാന്ത് എന്ന അയ്മനം കാരൻ.

 സാക്ഷരതാ മിഷനിലെ താൽക്കാലിക അധ്യാപകനാണ് ഇദ്ദേഹം, ഇന്ത്യയെ ലോകത്തിൻ്റെ പരീശീലന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്സസ് ഗ്യാൻ ലോകത്തെ പ്രഗത്ഭരായ അധ്യാപകരെ മുൻ നിർത്തി റെക്കോർഡ് നേട്ടം സ്വന്തമാക്കുന്നത്.ദേശീയ തലത്തിൽ അനുഭവസമ്പത്തുള്ള പ്രതിഭാധനരായ അധ്യാപകർക്കൊപ്പം ചേർന്ന് ഗിന്നസ് നേട്ടത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാനായതിൽ സന്തോഷമുണ്ട് എന്ന് ശ്രീകാന്ത് പറഞ്ഞു, ഇന്ത്യ ഏഷ്യാ ഇൻറർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ് ജേതാവാണ് ശ്രീകാന്ത്

അഭിപ്രായങ്ങള്‍