വനിത ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
ബാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഈ അപ്പിലൂടെ അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. കൂടാതെ ബാലസംരക്ഷണ,
പാരന്റിംഗ് സംവിധാനങ്ങൾ മനസിലാക്കാനും പ്രയോജനപ്പെടുത്താനും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സേവനങ്ങൾ ലഭ്യമാക്കാനുള്ള മാർഗങ്ങൾ അറിയാനും കുട്ടികളെ നന്നായി വളർത്താൻ രക്ഷകർത്താക്കൾക്ക് മാർഗനിർദേശങ്ങൾ ലഭിക്കാനും ആപ്പ് സഹായിക്കും. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.