സിനിമാ നിരൂപകരെ ലക്ഷ്യം വച്ചു ചുപ്, ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ! : CHUP Movie Review



ഒരു സിനിമ നിരൂപകന്റെ കൊലപാതകത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. മുംബൈ നഗരത്തിൽ സമാന കൊലകൾ വീണ്ടും അരങ്ങേറുന്നു. ഈ സീരിയല്‍ കില്ലറിലേക്കുള്ള അന്വേഷണമാണ് ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന സിനിമ.

ഡാനി ( ദുൽഖർ സൽമാൻ ) മുംബൈയിലെ ബാന്ദ്രയിൽ ഒരു ഫ്ലോറിസ്റ്റാണ്. സിനിമാ നിരൂപകൻ നിതിൻ ശ്രീവാസ്തവ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ക്രൂരമായി കൊല്ലപ്പെടുന്നു. ഇൻസ്പെക്ടർ അരവിന്ദ് മാത്തൂർ ( സണ്ണി ഡിയോൾ) ആണ് കേസിന്റെ ചുമതല നൽകിയിരിക്കുന്നത്.

മറ്റൊരു നിരൂപകൻ ഇർഷാദ് അലിയെ ലോക്കൽ ട്രെയിനിനടിയിൽ തള്ളി കൊലപ്പെടുത്തുന്നു. അടുത്തുതന്നെ മറ്റൊരു വിമർശകൻ കൊല്ലപ്പെടുന്നു. എല്ലാ വിമർശകരുടെയും കൊലയാളി ഒരാളാണെന്ന് അരവിന്ദ് കണ്ടെത്തുന്നു, നഗരത്തിലെ വിമർശകർ എല്ലാം ഭയക്കുന്നു.


കാഴ്ചക്കാർക്ക് കൊലയാളി ആരാണെന്ന് തുടക്കത്തിൽ തന്നെ പ്രവചിക്കാം. എന്നിട്ടും, കൊലപാതകിയുടെ വെളിപ്പെടുത്തൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നതാണ്.

കാരവാൻ, സോയ ഫാക്ടർഡ എന്നീ ചിത്രങ്ങൾക്കുശേഷം ദുൽഖറിന്റെ മൂന്നാം ചിത്രമാണ് ചുപ്. മികച്ച പ്രതികരണമാണ് സ്വപ്നജീവിയായ ഫ്ളോറിസ്റ്റായും സൈക്കോയായും പരകായ പ്രവേശം നടത്തിയ ദുല്‍ഖറിന്റെ പ്രകടനത്തിനു ലഭിച്ചത്.

അഭിപ്രായങ്ങള്‍