ഫിഷറീസ്, അക്വാകൾച്ചർ;തൊഴിൽരഹിതരായ യുവജനങ്ങൾക്കായി സൗജന്യ സംരംഭക പരിശീലനം

കോട്ടയം: ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്നിവയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എസ്.സി. വിഭാഗം തൊഴിൽരഹിതരായ യുവജനങ്ങൾക്കായി സൗജന്യ സംരംഭക പരിശീലനം നൽകുന്നു. ഒക്ടോബർ 18 മുതൽ നവംബർ നാല് വരെ കളമശേരി കീഡ് ക്യാമ്പസിൽ സ്റ്റൈപെന്റോടു കൂടിയാണ് പരിശീലനം. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ പരിശീലനം.
 ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കൽ എന്നിവയിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ www.kied.info എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഒക്ടോബർ 10നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0484-2532890/ 2550322

അഭിപ്രായങ്ങള്‍