കോട്ടയം: ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയിൽ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി / ജെ.ആർ.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽനിന്നും താൽപര്യപത്രം ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ താത്പര്യപത്രം സെപ്റ്റംബർ 30നകം നൽകണം. വിശദവിവരം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0484-2429130, 2983130
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.