ഭാര്യയാണെന്നു കരുതി കെട്ടിപ്പിടിച്ചു കിടന്നു, അവർ തിരിഞ്ഞതും ഞെട്ടിപ്പോയി; ഷാജോണിന്റെ പ്രേതാനുഭവം ഇങ്ങനെ


ദൃശ്യം സിനിമയിൽ ജോർജ്ജ് കുട്ടിയെ ഭീതിപ്പെടുത്തിയ ഷാജോൺ തന്നെ പേടിപ്പെടുത്തിയ ഒരു അനുഭവം പറയുന്നു. ആ അനുഭവം ഒരാഴ്ച തന്റെ ഉറക്കം കളഞ്ഞെന്നും ഇന്നും പാതിരാത്രികളിൽ താൻ പേടിച്ചെണീക്കാറുണ്ടെന്നും ഷാജോൺ പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്.

സിനിമയുടെ ഭാഗമായി പൂവാറിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കേണ്ടി വന്നപ്പോഴുണ്ടായ ഒരു ഭീകരമായ അനുഭവമാണ് ഷാജോണ്‍ ശ്രോതാക്കളോടു പങ്കുവച്ചത്. 
'ബാലചന്ദ്ര മേനോന്‍ സാർ' സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസം. വൈകിട്ട് നാല്-അഞ്ച് മണിയോടെയാണ് ഷാജോൺ റിസോര്‍ട്ടിലെത്തുന്നത്.

റിസോട്ടിലേക്കു ചെല്ലുമ്പോൾത്തന്നെ നെഗറ്റീവ് വൈബ് തോന്നുമായിരുന്നുവെന്നാണ് ഷാജോൺ പറയുന്നത്. താമസിച്ചിരുന്ന കോട്ടേജിന് തൊട്ടടുത്ത കോട്ടേജിലായിരുന്നു കൊച്ചു പ്രേമൻ ചേട്ടൻ താമസിച്ചിരുന്നത്. അതേസമയം അദ്ദേഹം രാത്രി വീട്ടിലേക്കു പോകുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജോൺ ഓർമിക്കുന്നു. രാജാ രവി വർമയുടേതടക്കം നിരവധി പെയിന്റിംഗുകളൊക്കെ വച്ചിട്ടുള്ളതായിരുന്നു റിസോര്‍ട്ട്. 

പതിയെ ഉറങ്ങാനെത്തി റൂമിൽ കിടന്നു. താമസിയാതെ ഉറങ്ങിപ്പോയി രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് ഭാര്യ കിടക്കുന്നതായി തോന്നി ഷാജോണിന്. താന്‍ തന്റെ ഭാര്യയെ ചേര്‍ത്തു പിടിച്ച് കിടക്കുകയാണ്. കൃത്യമായിട്ട് തനിക്ക് അറിയാൻ സാധിക്കുന്നുണ്ടെന്നും ഷാജോൺ; പറയുന്നു. കുറച്ച് കഴിഞ്ഞതും കിടന്നയാള്‍ തന്നെ തിരിഞ്ഞു നോക്കി. നല്ല വെളുത്തൊരു സ്ത്രീയായിരുന്നു. തന്റെ മുഖത്ത് നോക്കി, ഭാര്യയാണെന്ന് ഓര്‍ത്തല്ലേയെന്ന് ചോദിച്ചെന്നാണ് ഷാജോൺ പറയുന്നത്. അതു കേട്ടതും ഞെട്ടിയഴുന്നേറ്റു. പിന്നെ അവരെ കാണാതായി. 


കൃത്യമായി കണ്ടതാണെന്നും പുറത്തോട്ട് നോക്കുമ്പോളുല്ല ലൈറ്റ് മാത്രമുണ്ട്. മുറിയില്‍ ചെറിയ ഇരുട്ടാണ്. സിനിമയിലെ പോലെ കര്‍ട്ടനൊക്കെ ആടുന്നുണ്ടെന്നും ഷാജോണ്‍ പറയുന്നു.ചിലപ്പോൾ തന്റെ തോന്നൽ മാത്രമായിരിക്കാം എന്നും ഷാജോണ്‍ പറയുന്നുണ്ട്. കൊച്ചു പ്രേമന്‍ ചേട്ടന്റെ അടുത്തേക്ക് പോയാലോ എന്ന് ചിന്തിച്ചു. എങ്ങനെയോ നേരം വെളുപ്പിച്ചു എടുക്കുകയായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്. പിറ്റേ ദിവസം താന്‍ ആ റൂം ഉപേക്ഷിച്ചെന്നും വേറെ റൂമെടുത്തുവെന്നും താരം പറയുന്നു.

അഭിപ്രായങ്ങള്‍