ഇറങ്ങിയ സമയത്ത് വളരെയധികം രോമാഞ്ചം നൽകിയ ഇൻട്രോ ഷൂട്ട് സീൻ ആണ് നരസിംഹത്തിലേത്. മണപ്പള്ളി പവിത്രനും കൂട്ടുകാരും കൂടെ ചിതാഭസ്മം ഒഴുക്കാനായി വരുമ്പോൾ ഭാരതപ്പുഴയിൽ നിന്നും പൂവള്ളി ഇന്ദു ചൂഡൻ്റെ അപ്രതീക്ഷിത intro.
ഷാജിക്കലാ സംവിധാനം ചെയ്ത ചിത്രത്തിലെ ഇൻട്രോ വളരെയധികം ഹിറ്റ് ആവുകയും പിന്നീട് പലപ്പോഴും ട്രോളിംഗ് കാരണമാവുകയും ചെയ്തു. ഇൻട്രോ ഷൂട്ടിലെ രഹസ്യങ്ങൾ ഒരു ഓൺലൈൻ മീഡിയയോട് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്.
മോഹൻലാൽ എത്തുന്നതിനുമുമ്പ് ഇൻട്രോ ഷൂട്ട് ചെയ്യാൻ പരിശോധിക്കാൻ ഒരാളെ ഭാരതപ്പുഴയിൽ ഡമ്മിയായി ഇറക്കി. വെള്ളത്തിലേക്ക് മുങ്ങി ഒന്നു മുതൽ 20 വരെ എണ്ണിയിട്ടും ആള് പൊങ്ങുന്നില്ല നോക്കിയപ്പോൾ ഒഴുക്ക് അയാളെ കുറെ മീറ്റർ ദൂരത്തേക്ക് കൊണ്ടുപോയിരിക്കുന്നു.
സ്ത്രീക്കുള്ള സ്ഥലത്ത് അങ്ങനെയൊരു ഷൂട്ടിംഗ് പോസിബിൾ അല്ല എന്ന് മനസ്സിലാക്കി ഷാജി കൈലാസ് ഒരു കുളത്തിൽ വെച്ചാണ് intro എടുത്തിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.