താര ജാട ഇലാതെ തൻറെ അഭിപ്രായങ്ങളും വിശ്വാസങ്ങളും തുറന്നുപറയുന്ന നടനാണ് ഉണ്ണിമുകുന്ദൻ. മഴയുള്ള ബന്ധത്തെക്കുറിച്ചും അതിൽ സിനിമയിൽ തനിക്ക് വന്ന നിയോഗത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. അതിങ്ങനെ...ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും…
ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം.
തൃശ്ശൂരിൽ നിന്ന് ഷൊർണുരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദര്ശനം തുടങ്ങിയത് കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു .
ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു.
ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ,ആഗ്രഹങ്ങളും, ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ് കാലക്രമേണ
ഇത് വലിയ ക്ഷേത്രമായി മാറി എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി.അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.!
ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12 ആം തീയതി നടക്കുകയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു.
എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം അതിനു 12 ആം തീയതി വരെ കാത്തിരിക്കണം.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ….
നിങ്ങളുടെ സ്വന്തം ഉണ്ണി ❤️🙏
#VishnuSasishanker #AbhilashPillai #AntoJoseph #VenuKunnappill
ചിത്രം കടപ്പാട് - fb
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.