റബ്ബര്‍ പാലിന്റെ ഗുണനിലവാര പരിശോധന നിരക്ക് കുറച്ചു

 

കോട്ടയം: റബ്ബര്‍ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡി.ആര്‍.സി (ഡ്രൈ റബ്ബര്‍ കണ്ടന്റ്) പരിശോധനയുടെ നിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശ്ശേരി, മഞ്ചേരി എന്നിവിടങ്ങളിലുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളിലെ പരിശോധന നിരക്കുകളാണ് നിലവിലെ 96 രൂപയില്‍ നിന്നും 80 രൂപയായി കുറച്ചത്. 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കോമണ്‍ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുളള ഫീസ് നിരക്കിലും ഇളവുണ്ട്. റബ്ബര്‍ കര്‍ഷകര്‍, വ്യവസായ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0481 2720311


അഭിപ്രായങ്ങള്‍