കോട്ടയം: മോട്ടോർ വാഹന നികുതി കുടിശിക തീർപ്പാക്കലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 പ്രകാരം ജില്ലാ ഭരണകൂടവും മോട്ടോർ വാഹനവകുപ്പും സംയുക്തമായി കോട്ടയം താലൂക്കിൽ ഒറ്റത്തവണ തീർപ്പാക്കൽ മേള സംഘടിപ്പിക്കുന്നു. കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം ആർ.ആർ. തഹസിൽദാർ ഓഫീസിൽ ജൂലൈ 21, 22, 23 തീയതികളിൽ രാവിലെ 10 മുതൽ നടക്കുന്ന മേളയിൽ വാഹന നികുതി കുടിശിക തീർപ്പാക്കാം. നികുതി തീർപ്പാക്കുന്നതിന് വാഹനത്തിന്റെ രേഖകൾ ആവശ്യമില്ല. ഉപയോഗയോഗ്യമല്ലാത്തതും പൊളിച്ച് നശിപ്പിച്ചതുമായ വാഹനങ്ങൾക്കും തുടർനികുതി ബാധ്യതകളിൽനിന്ന് ഒഴിവാകാം. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാന നാലു വർഷത്തെ നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതിയുടെ 40 ശതമാനവും മാത്രം അടച്ച് തീർപ്പാക്കാം. റവന്യൂ റിക്കവറി പ്രകാരം ഒടുക്കിയ തുക ഒറ്റത്തവണ നികുതി തുകയിൽ നിന്നു കുറവ് ചെയ്തു നൽകും. വിശദവിവരത്തിന് ഫോൺ: 0481 2560429.
നിര്‍മാണത്തില്‍ പത്തു ദിവസത്തെ സൗജന്യ പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെഴുകുതിരി, ചന്ദനത്തിരി, സോപ്പ് പൊടി, ക്ലീനിംഗ് ലോഷന്‍, ബാത്ത് സോപ്പ് എന്നിവയുടെ നിര്‍മാണത്തില്‍ പത്തു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 18നും 45നുമിടയില്‍ പ്രായമുള്ളവര്‍ ജൂലൈ 20ന് രാവിലെ 10.30ന് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി പരിശീലന കേന്ദ്രത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477- 2292428, 0477-2292427
പാലമേല്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; പ്രാദേശിക അവധി
ആലപ്പുഴ: പാലമേല്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 21ന് വാര്‍ഡിന്‍റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ജൂലൈ 20, 21 തീയതികളില്‍ അവധിയായിരിക്കും.
ചെണ്ടുമല്ലിയും പച്ചക്കറികളുമടക്കമുള്ള കൃഷിയിറക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി
കോട്ടയം: ചെണ്ടുമല്ലിയും പച്ചക്കറികളുമടക്കമുള്ള കൃഷിയിറക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് 'ഒരുമ പൂമണം' എന്ന പേരിൽ ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നടീൽ ഉദ്ഘാടനം നിർവഹിച്ചു. ആണ്ടൂർ നഴ്സിംഗ് കോളജിന് സമീപം അഞ്ചേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻജി ഇമ്മാനുവൽ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു,
ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ തുളസിദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, അംഗങ്ങളായ ജാൻസി, എം.എൻ. സന്താഷ് കുമാർ ,സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൻ ബെന്നി, സെനറ്റ് പി. മാത്യു, ലിസി ജോയി,സാബു അഗസ്ത്യൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ
സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി 'ഒരുമ പൂമണം' എന്ന പേരിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി നടത്തുന്ന കൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.