സേതുരാമയ്യർ കലക്കിയോ, നെഗറ്റീവ് ക്യാംപെയ്നുണ്ടോ, സസ്പെൻസ് പുറത്തുപോയാൽ പ്രശ്നമാണോ: നെറ്റിസൺ പറയുന്നു

ചുവന്ന കുറിയും തൊട്ടു പിന്നിൽ കൈകെട്ടി, നെഞ്ചു വിരിച്ചു നടന്നു വരുന്ന സിബിഐ ഓഫീസര്‌‍– അയ്യർ, ദി ഗ്രേറ്റ് സേതുരാമയ്യർ. അയ്യരുടെയും പിള്ളേരുടെയും ആ മാസ്മരികത അങ്ങനെയൊന്നും പോവില്ലെന്ന പ്രകടനമാണ് മമ്മൂട്ടി അഞ്ചാം ഭാഗത്തിലും കാഴ്ച വയ്ക്കുന്നത്. കൊറിയൻ സീരിസുകളും ത്രില്ലറുകളും കഃണ്ടു കയറുന്ന ന്യൂജൻ മനസിലാക്കേണ്ടതുണ്ട്. അയ്യർ അന്വേഷിക്കുന്ന ന്യൂയോർക്ക് നഗരത്തിലല്ല. കേരളത്തിലാണ് ഒരു റിയലസ്റ്റിക് അന്വേഷണത്തിന്റെ ഹരമാണ് സ്വാമി നൽകുന്നത്. 34 വര്‍ഷങ്ങള്‍ക്കിടെ അഞ്ച് ചിത്രങ്ങള്‍, ഒരേ കഥാപാത്രത്തെ ആവര്‍ത്തിക്കുന്ന നായക താരവും ഒരേ സംവിധായക, തിരക്കഥാകൃത്ത് കോമ്പിനേഷനു മടുപ്പിക്കാത്തതാണ് ഏറ്റവും വലിയ അത്ഭുതം. ട ട ട ടറ്റ ടാ... ശ്യാമിന്‍റെ പശ്ചാത്തല സംഗീത, ജേക്സ് ബിജോയ് പോളിഷ് ചെയ്തെടുത്തതും മാത്രം മതി അയ്യരുടെ നടപ്പിന് സ്വാഗ് സൃഷ്ടിക്കാൻ. ഡിവൈഎസ്പി സത്യദാസ് ആയി എത്തുന്ന സായ് കുമാറും ചാക്കോയായി എത്തുന്ന മുകേഷും കൈയടികള്‍ നേടുമ്പോഴും സിബിഐ 5 കാത്തുവച്ചിരിക്കുന്ന ഞെട്ടിക്കൽ ജഗതി ശ്രീകുമാര്‍ ആണ്. വെറുതെ വന്നു പോകുന്ന കഥാപാത്രമല്ല ജഗതി ഇതിൽ, പ്രേക്ഷകരുടെ കൈയ്യടി നേടാൻ വിക്രമിനാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ട് എഴുതിയ അതേ ചടുലതയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും... പോളക്കുളം കൊലപാതക കേസിൽ നിന്നായിരുന്നു ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ പിറവി, തൊട്ടടുത്ത വര്‍ഷം ജാഗ്രത. . പിന്നീട് 15 വര്‍ഷം എടുത്തു മറ്റൊരു കേസുമായി സേതുരാമയ്യർ എത്താന്‍തൊട്ടടുത്ത വർഷമായ 2005ൽ നേരറിയാൻ സിബിഐ തീയറ്ററുകളിലെത്തി. 17 വർഷങ്ങൾക്കിപ്പുറം അഞ്ചാമത്തെ ഭാഗമായ സിബിഐയും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു

അഭിപ്രായങ്ങള്‍