ശബരിമല യാത്രക്കൊരുങ്ങുന്നവർ അറിയാൻ, കെഎസ്ആർടിസി പറയുന്നു|KSRTC Bus Sabarimala

അയ്യപ്പസ്വാമിയുടെ സന്നിധിയിൽ ദർശനത്തിനായി പോകുന്ന,അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം കെ എസ് ആർ ടി സി മുൻ വർഷങ്ങളെപോലെ ഈ വർഷവും ശബരിമല നടതുറന്ന ദിവസം മുതൽ 18/04/2022 നട അടയ്ക്കുന്നതു വരെയുള്ള ദിവസങ്ങളിൽ വിപുലമായ യാത്ര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾഉണ്ടായിരിക്കുന്നതാണ്. ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർടി സി പമ്പ Phone:0473-5203445 ചെങ്ങന്നൂർ Phone:0479-2452352 പത്തനംത്തിട്ട Phone:0468-2222366 കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങള്‍