നിങ്ങളുടെ വീട്ടിൽ ഒരു കുട്ടിക്കു​ള്ള ഇടമുണ്ടോ?; Foster Care-kerala

 


നിങ്ങളുടെ വീട്ടിൽ ഒരു കുട്ടിക്കു​ള്ള ഇടമുണ്ടോ?,

അവധിക്കാലം ബന്ധുവീടുകളിലും ഉത്സവ പറമ്പുകളിലും ആഘോഷിക്കുമ്പോൾ, ഇതൊക്കെ സ്വപ്നം മാത്രം കാണുന്ന കുട്ടികളുണ്ട്. നിങ്ങളുടെ വീട്ടിൽ ഒരു കുട്ടിക്കു​ള്ള ഇടമുണ്ടോ?, അവനോ അവൾക്കോ സ്നേഹം നൽകാൻ കഴിയുന്ന ഹൃദയമുണ്ടോ?, വര്‍ണ പന്തുകളും കളറിങ് ചോക്കുകളും നൽകാനാകുമോ, അല്ലെങ്കിൽ നല്ലൊരു കുടുംബാനുഭവം. 

ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിൽ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം ഭവനങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് സ്വന്തം ഭവനം പോലെ നല്ലൊരു വീടനുഭവം നൽകുന്നതിനായി നടപ്പാക്കുന്ന 'സനാഥ ബാല്യം -2022' പദ്ധതിയുടെ ഭാഗമാകാൻ പൊതുജനങ്ങൾക്കും അവസരം.

ജില്ലയിലെ 50 ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ നിന്നുള്ള ആറിനും 18 നുമിടയിൽ പ്രായമുള്ള കുട്ടികളെ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം മക്കൾക്കൊപ്പം വീടുകളിൽ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന. 


സന്നദ്ധരായ ജില്ലയിലെ കുടുംബങ്ങൾക്ക് അപേക്ഷ നൽകാം. കോട്ടയം അണ്ണാൻകുന്നിൽ പ്രവർത്തിക്കുന്ന വകുപ്പിന്റ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസിൽ ഏപ്രിൽ അഞ്ചിനകം അപേക്ഷ നൽകണം. വിശദ വിവരത്തിന് ഫോൺ -9495814350, 0481 2580548.

അഭിപ്രായങ്ങള്‍