പൂജ നടക്കുമ്പോൾ, കൊടിമരത്തറയിൽവരെ കോഴികൾ, വളപ്പിലാകട്ടെ 500 എണ്ണത്തോളം: എന്താണിവിടത്തെ ഐതിഹ്യം- pazhayannur temple

ക്ഷേത്ര വളപ്പിലെ പൂവൻ കോഴികളെ കണ്ട് കൊമ്പനാന പേടിച്ചതും അതിനെ മാറ്റേ​ണ്ടി വന്നതും നാം പത്രങ്ങളില്‍ വായിച്ചു.   പൂജ നടക്കുമ്പോൾ, കൊടിമരത്തറയിൽവരെ കോഴികൾ, വളപ്പിലാകട്ടെ 500 എണ്ണത്തോളം: എന്താണിവിടത്തെ ഐതിഹ്യം

ഭക്തർ വഴിപാടായി പൂവൻ കോഴികളെ സമർപ്പിക്കുന്ന ഭഗവതി ക്ഷേത്രമാണ് പഴയന്നൂർ. 

Kozhi Ambalam "Pazhzyannur Bhagavathy Temple


 രാജാവിനൊപ്പം പൂവൻകോഴിയുടെ രൂപത്തിൽ ഭഗവതി


കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവൻകോഴിയുടെ രൂപത്തിൽ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം.    രാജാവ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ പുരാണപുരി ഭഗവതിയെ പ്രതിഷ്ഠിച്ചു. കോഴിരൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും ഊട്ടുന്നതും ഇവിടെ മുഖ്യ വഴിപാടായി.    കോഴി അമ്പലം എന്നും അറിയപ്പെടുന്ന ഇവിടേയും പരിസരത്തുമായി അഞ്ഞൂറോളം കോഴികൾ എപ്പോഴുമുണ്ടാവുമത്രെ. 


കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയും..



തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം. കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു.ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കരൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.



കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ



ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണെങ്കിലും തെക്കുഭാഗത്താണ് ക്ഷേത്രകവാടം. ക്ഷേത്രത്തിന്റെ പേര് എഴുതിവച്ച മനോഹരമായ കവാടം ആരെയും ആകർഷിയ്ക്കും. കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ കാണാം. കവാടം കഴിഞ്ഞാൽ പതിവുപോലെ അരയാൽമരം കാണപ്പെടുന്നു. പടർന്നുപന്തലിച്ച ഏറെ പഴക്കം ചെന്ന അരയാലാണിത്. 'ഉണ്ണിയാൽ' എന്ന് ഈ ആൽമരം അറിയപ്പെടുന്നു. 



പ്രധാന പ്രതിഷ്ഠകൾ


ശ്രീ പള്ളിപ്പുറത്തപ്പൻ (മഹാവിഷ്ണു)


ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് പള്ളിപ്പുറത്തപ്പനായി കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പള്ളിപ്പുറത്തപ്പന്റെ പ്രതിഷ്ഠ


ശ്രീ പഴയന്നൂരമ്മ (ഭഗവതി)


അന്നപൂർണ്ണേശ്വരിയാണ് പഴയന്നൂരമ്മ. ഐതിഹ്യപ്രകാരം പെരുമ്പടപ്പിലെ ഒരു തമ്പുരാനോടൊപ്പം കാശിയിൽ നിന്ന് വന്ന് കുടിയിരുന്ന ശ്രീഭഗവതി പാർവ്വതീദേവിയുടെ വകഭേദമായി കണക്കാക്കപ്പെടുന്നു.. തൃക്കൈകളിൽ ചട്ടിയും കോരികയും കാണപ്പെടുന്നതുകൊണ്ട് അന്നപൂർണ്ണേശ്വരിയായി കാണാമെങ്കിലും ഭക്ഷണം കഴിയ്ക്കാൻ ഒരുമ്പെട്ടുനിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ഇതൊരു സവിശേഷതയാണ്


കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും 


കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും ഇവിടത്തെ പ്രധാന വഴിപാടാണ്. ധാരാളം പൂവൻകോഴികളെ ക്ഷേത്രപരിസരത്തും മതിലിനകത്തും കാണാം. ഇവിടെ കോഴിക്ക് അശുദ്ധിയില്ല. കൂകി തുടങ്ങും മുൻപ് കോഴിയെ സമർപ്പിക്കണം.ഒരു കോഴിയേയും വിൽക്കില്ല. എല്ലാത്തിനെയും വളർത്തുന്നു.

ചിത്രം കടപ്പാട്– https://www.facebook.com/pazhayannurbhagavathytemple

അഭിപ്രായങ്ങള്‍