വാവ സുരേഷ് സംസാരിച്ചു, ഏറ്റവും പുതിയ വിവരം ഇങ്ങനെ- vava Suresh latest

   


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ ഐ സി യുവില്‍ പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷി(vava Suresh)ന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായി( minister vn vasavab FB post). ചികിത്സയില്‍ കഴിയുന്ന സുരേഷുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണില്‍ സംസാരിച്ചു. കാര്യമായ ആശ്വാസമുണ്ടെന്ന് സുരേഷ് അറിയിച്ചു. 

ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍,  അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നീരിക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Snake bite, vava suresh

അഭിപ്രായങ്ങള്‍