കോട്ടയം പ്രദീപ് അന്തരിച്ചു


കോട്ടയം പ്രദീപ് അന്തരിച്ചു, ഹൃദയാഘാതത്തെത്തുടർന്നെന്ന് റിപ്പോര്‍ട്ട്. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു....

കോട്ടയം കുമാരനല്ലൂർ സ്വദേശി. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം  ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.                                                                                                   



കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി.
 അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ  അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.  നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്. 
ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. 

നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. ഭാര്യ മായ, മക്കൾ വിഷ്ണു, വൃന്ദ.

Kottayam pradeep cinema actor, Died, Kerala, Kottayam

വിവരങ്ങൾക്ക് കടപ്പാട്–m3db

അഭിപ്രായങ്ങള്‍