200 ഓളം കേസുകൾ; 'തിരുവാർപ്പ് അജി'യെന്നു വാർത്ത വരുമ്പോൾ നാട്ടുകാർ പരസ്പരം ചോദിക്കും ഇവനാരെടാ...

നാലു വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ്– തിരുവാർപ്പ് അജി. പേരുകേൾക്കുമ്പോൾ തിരുവാർപ്പുകാർ പരസ്പരം ചോദിക്കും ഇതാര്, ഞങ്ങൾക്കറിയില്ലല്ലോ. 

നാട്ടുകാർക്കങ്ങനൊരാളെ അറിയില്ലെങ്കിലും ഏതോ പോലീസുദ്യോഗസ്ഥൻ തിരിച്ചറിയൽ കാർഡിലെ അഡ്രസ്സ് വച്ച് ചാർത്തിക്കൊടുത്ത തിരുവാര്‍പ്പ് എന്ന സ്ഥലനാമം മാധ്യമങ്ങളും തല വാചകമാക്കിയതോടെ അകെ നാണക്കേടായി. 

 ആരാണ് അജി, എന്താണ് മോഡസ് ഓപ്പറാണ്ടി.. 

 കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നൂറിലധികം മോഷണം. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ് പരിധിയിൽ കിളിരൂർക്കര പത്തിൽ വീട്ടിൽ അജയൻ എന്ന 49 കാരനാണ് തിരുവാർപ്പ് അജി എന്നു കുപ്രസിദ്ധനായത്.

  48 വയസിനിടെ 28 വർഷം ജയിലില്‍ കിടന്നിട്ടുണ്ടത്രെ..

4 വർഷം മുൻപാണ് ഇയാൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതനായത്. ചെറിയ വയസ്സ് മുതൽ നിരന്തരം മോഷണം നടത്തി വരികയായിരുന്നു 

  ബുധനാഴ്ച മോഷണം 

 അജയൻ മോഷണത്തിനു ബുധനാഴ്ചകൾ മാത്രമാണു തിരഞ്ഞെടുക്കുന്നത് 

  വീണ്ടും വീണ്ടും വരും 

ഓടിനു മുകളിലൂടെ പല്ലിയെ പോലസഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സ്കൂളുകൾ, മെഡിക്കൽ ഷോപ്പുകൾ, സ്റ്റേഷനറി കടകൾ, ബേക്കറികൾ എന്നിവിടങ്ങളാണ് ഇഷ്ട മോഷണസ്ഥലങ്ങൾ 

  ഇനിയും വന്നേക്കും തമിഴ് സിനിമയുടെ ആരാധകനായ അജയൻ മോഷണ മുതലുമായി അന്യസംസ്ഥാനത്തേക്കു കടന്നു ധൂർത്തടിച്ചതിനുശേഷം പണത്തിന് ആവശ്യം വരുമ്പോൾ തിരികെ എത്തി വീണ്ടും മോഷണം നടത്തും.നിലവിലെ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ നന്നാവുമെന്നൊരുറപ്പുമില്ല വീണ്ടും എത്തും. ജാഗ്രതൈ..

അഭിപ്രായങ്ങള്‍