vava suresh -kottayam- bite-ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി; അടുത്ത അഞ്ചുമണിക്കൂർ നിർണ്ണായകമാണെന്ന് മെഡിക്കൽ ടീം


 കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവസുരേഷിനെ മെഡിക്കൽ കൊളേജിലെ ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ സുരേഷിനെ എത്തിച്ച വിവരം അറിഞ്ഞ ഉടനെ അവിടെ എത്തി വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

 അദ്ദേഹത്തിന് അടുത്ത അഞ്ചുമണിക്കൂർ നിർണ്ണായകമാണെന്ന്  മെഡിക്കൽ ടീം പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു എന്നാൽ ഇപ്പോൾ അത് സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി


കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ : ടി കെ ജയകുമാർ , കാർഡിയോളജി വിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ : രതീഷ് , ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഇപ്പോൾ അദ്ദേഹത്തിനു വേണ്ട പരിചരണങ്ങൾ നൽകുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി-fb post


അഭിപ്രായങ്ങള്‍