തിരുവനന്തപുരം പോത്തൻകോട് നടന്ന അപകടത്തിൽ വാവ സുരേഷിന് പരുക്കെന്ന് റിപ്പോർട്ട്. വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമല്ലെന്നാണ് വിവരം.. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ് എന്ന സുരേഷ്. ബി
ഉരഗങ്ങളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്.
പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്. നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 266തോളം സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു
Vava Suresh injured in accident at Pothencode, Thiruvananthapuram Vava Suresh was admitted to the Medical College Hospital. The information is not serious .. Vava Suresh alias Vava Suresh is a well known environmentalist in South India and a person who specializes in handling snakes. B
Suresh, who has been dealing with snakes since a very young age, has not received any scientific training in handling snakes.
When he saw the snakes, Vava Suresh immediately reached the spot and caught the snake. It is common for the snake to be released into the wild later. Suresh has been admitted to the ICU four times. He has survived about 266 snake bites. Once Vava Suresh had to remove one of his fingers after being bitten by a cobra.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.