വിനയനും ലാലേട്ടനുമായി ഒരു സിനിമ എന്നാണ് എന്ന ആരാധകന്റെ ചോദ്യത്തിനോടു സംവിധായകന്റെ പ്രതികരണം ഇങ്ങനെ. പത്തൊമ്പതാം നൂറ്റാണ്ടെന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയൻ. തനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞിരുന്നു.
മുൻപത്തെ പോസ്റ്റിങ്ങനെ...
മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.