കോട്ടയം: മഹാത്മാ ഗാന്ധിയുടെ 1937 ലെ കോട്ടയം തിരുവാർപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങൾ ശേഖരിച്ച് കോട്ടയം ടി.ടി.ഐ. വിദ്യാർഥികളും അധ്യാപകരും ചേർന്ന് തയാറാക്കിയ പ്രാദേശിക ചരിത്രാവതരണം വിശേഷാൽ പതിപ്പിന്റെയും 11 ഡോക്യുമെന്ററി ചിത്രങ്ങളുടെയും പ്രകാശനവും പ്രദർശനവും നടത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചചടങ്ങ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ. സുജയ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര ഓർമകൾ ഉണർത്തുംവിധം വിശേഷാൽപ്പതിപ്പിന് കവർചിത്രം തയാറാക്കിയ ചിത്രകാരനായ പള്ളിക്കോണം രാജീവിനെ ചടങ്ങിൽ ആദരിച്ചു.
സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ മാണി ജോസഫ്, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. വി.വി. മാത്യു, ടി.ടി.എ. അധ്യാപിക ശ്രീജ എന്നിവർ പ്രസംഗിച്ചു.
ചരിത്രാന്വേഷണത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു, കോട്ടയം ടി.ടി.ഐ. പ്രിൻസിപ്പൽ ടോണി ആന്റണി, അധ്യാപിക എസ്. പത്മകുമാരി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യസ ഉപഡയറക്ടർ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ടി.ടി.ഐ.കളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
എൻ്റെ പേര് പള്ളിക്കോണം രാജീവ് എന്നാണ് രാജീവ് പള്ളിക്കോണത്തിനെ എന്നല്ല
മറുപടിഇല്ലാതാക്കൂസദയം ക്ഷമിക്കുക, തിരുത്തൽ വരുത്തിയിരിക്കുന്നു. പിആർഡി കോപ്പിയാണെടുത്തത്...
മറുപടിഇല്ലാതാക്കൂ