മുല്ലപ്പെരിയാറും ഇടുക്കിയും തുറക്കും, സെക്കൻഡിൽ 40000 ലിറ്റർ; ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാറും ഇടുക്കിയും തുറക്കും, സെക്കൻഡിൽ 40000 ലിറ്റർ; ജാഗ്രതാ നിർദ്ദേശം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് - അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് (18) രാവിലെ 10 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 40 ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിക്കുന്നു. മുല്ലപെരിയാർ ഡാമിലെ V3, V4 ഷട്ടറുകൾ ഇന്ന് (18) 8 മണിക്ക് തുറക്കും മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (18) രാവിലെ 8 മണി മുതൽ ഡാമിന്റെ V3, V4 എന്നീ രണ്ട് ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Explained: What happens when water is released from Idukki dam

അഭിപ്രായങ്ങള്‍