കാരുണ്യവും നല്ല മനസ്സുള്ളവരും ഒരു അപകടം കണ്ടാൽ ചാടിപ്പുറപ്പെടാറുണ്ട്, അപൂർവം ചിലർക്ക് അതിന്റെ പിന്നാലെ നൂലാമാലകളിൽ കുരുങ്ങാറുണുണ്ട്. എന്നാൽ ഇനി റോഡിൽ ധൈര്യമായി രക്ഷകരായിക്കോളൂ. നിങ്ങള്‍ ചിലവിടുന്ന ആ സമയം വെറുതെയാവില്ല ഒരു ജീവൻ രക്ഷിക്കുന്ന പുണ്യത്തിനൊപ്പം 5000 രൂപയും നേടാം.
കേന്ദ്ര ഗതാഗത മന്ത്രലയമാണ് ഗുഡ് സമരിറ്റൻ പദ്ധതി അവതരിപ്പിക്കുന്നത്. 5000 രൂപയ്ക്കു പുറമെ അഭിനന്ദന സർട്ടിഫിക്കറ്റും നൽകും.
അപകടത്തിനിരയായവരെ ആദ്യമണിക്കൂറിൽത്തന്നെ ആശുപത്രിയിലെത്തിക്കുകയെന്നതാണ് പ്രധാനം. സംസ്ഥാന ഗതാഗത മന്ത്രാലയങ്ങൾക്ക് ആദ്യ ഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന 10 പേർക്ക് ഒരു ലക്ഷം വീതവും നൽകും. ഈ പതിനഞ്ചിന് പദ്ധതി നിലവിൽ വരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.