ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം. ജക്കാർത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്.
2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു.2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫിൻ്റെ ദൃശ്യം. പുറത്തിറങ്ങി എഴ് വർഷത്തിനു ശേഷം സിനിമയുടെ ഏഴാമത്തെ റീമേക്കുമായി.തെലുങ്കിലും ഹിന്ദിയിലും റീമേക്കിൻ്റെ പേര് ദൃശ്യം എന്ന് തന്നെയായിരുന്നു. എന്നാൽ തമിഴിൽ പാപനാശമെന്ന് പേരിട്ടപ്പോൾ കന്നടയിൽ ദൃശ്യ എന്നായിരുന്നു പേര്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.