ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി

 


ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പുവരുത്തണം.

 റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകൾ എന്നിവർക്കാണ് ഇതിന്റെ ചുമതലയെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

 ആവശ്യമെങ്കിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷ്യസാധനങ്ങൾ ചുമതലപ്പെട്ട ഏജൻസികൾ എത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍