ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജിയും (അനെർട്ട്) കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in വഴി ഈ മാസം 20ന് മുമ്പ് അപേക്ഷിക്കണം.
അപേക്ഷയുടെ മുൻഗണന ക്രമത്തിൽ, 30 പേർ അടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം. അപേക്ഷ ഫീസ് 2,000 രൂപ. ഡയറക്ടർ അനെർട്ട്, അക്കൗണ്ട് നമ്പർ - 67053058032, ബാങ്ക് - എസ്.ബി.ഐ., ബ്രാഞ്ച് - എൽ.ഐ.സി പട്ടം, ഐ.എഫ്.എസ്.സി കോഡ് - SBIN0070212 എന്നതിൽ ഫീസ് അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 9188119419, 18004251803 (ടോൾ ഫ്രീ), ഇ-മെയിൽ: training@anert.org, crm@anert.in.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.