കേരള സംസ്ഥാന പട്ടികജാതി പട്ടകവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയരുത്. വായ്പാതുക വിനിയോഗിച്ചു വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ സംരംഭത്തിലും (കൃഷിഭൂമി/ മോട്ടർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. കോർപ്പറേഷനിൽ നിന്ന് മുൻപ് ഏതെങ്കിലും സ്വയം തൊഴിൽവായ്പ ലഭിച്ചവർ (മൈക്രോക്രെഡിറ്റ് ലോൺ/ മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കുവാൻ അർഹരല്ല. വായ്പ തുക 6 ശതമാനം വാർഷിക പലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം.
താൽപര്യമുള്ളവർ അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ കിളിമാനൂർ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0470-2673339.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.