സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു.
തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഭാഗ്യക്കുറി ജേതാക്കൾക്ക് ലഭിക്കുന്ന തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനായി പരിശീലനം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിന് നൽകി നിർവഹിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ നൗഷാദ്, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
The first prize of the State Government's Thiruvonam Bumper Lottery was `12 crore for ticket TE 645465 issued by Karunagapally Sub Office, Kollam District. Finance Minister K.N. Balagopal Thiruvonam inaugurated the bumper lottery. The minister said the government was considering training the lottery winners to use the money properly.
Pooja bumper lottery released by Minister KN Balagopal Lottery Welfare Fund Board Chairman P.R. Jayaprakash was given and executed. Transport Minister Antony Raju presided over the function. Noushad, Joint Director, Lottery Department and Palayam Rajan, Ward Councilor were also present.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.