സിവിൽ ഡിഫൻസ് വോളന്റിയറാകാം, സേവനത്തിനും സുരക്ഷയ്ക്കും കൈകോർക്കാം

ദുരന്തനിവാരണ അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ നിര്‍വ്വഹിക്കുക. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കും https://www.cds.fire.kerala.gov.in/registration.php 30.082019 ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്)നം.132/19 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവ ഒരു ഗ്രൂപ്പിൽ 50 വോളണ്ടിയർമാരെന്ന നിലയില്‍ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 % (ഒരു യൂണിറ്റിൽ പതിനഞ്ചു (15) പേർ) സ്ത്രീകളായിരിക്കണം. 20 % വോളണ്ടിയർമാരെങ്കിലും (ഒരു യൂണിറ്റിൽ അഞ്ചുപേരെങ്കിലും) ഡോക്ടർമാർ, പാരാമെഡിക്കുകൾ, എഞ്ചിനിയർമാർ തുടങ്ങിയ വിദഗ്ധതൊഴിൽ മേഖലകളിൽ നിന്നുള്ളവരുമാകണം. വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവയാണ് ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വോളണ്ടിയറാകാൻ അപേക്ഷിക്കാം. വോളണ്ടിയാറാകാൻ അപേക്ഷിക്കുന്ന സമയത്ത് പതിനെട്ട് (18) വയസ്സ് പൂർത്തിയായിരിക്കണം. നാലാം ക്ലാസ്സ് വരെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാൽ ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിൽ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നതാണ്) പ്രതികൂല സാഹചര്യങ്ങളിൽ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്. ആംഡ് ഫോഴ്‌സസ്, പോലീസ്, ഫയർ സർവ്വീസ്, ടെറിട്ടോറിയൽ ആർമി മറ്റ് പാരാ മിലിട്ടറി സേനകൾ, സമാനമായ യൂണിഫോംഡ് സർവ്വീസുകളെന്നിവയിൽ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സിവിലിയൻമാരെയും വോളണ്ടിയറായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസ്തുത സർവ്വീസുകളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചവർക്ക് അംഗമാകാവുന്നതാണ്. മറ്റ് സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാപന മേധാവിയുടെ/തൊഴിൽ ദാതാവിൻറെ അനുമതിയോടെ വോളണ്ടിയറാകാൻ അപേക്ഷിക്കാം. അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം. ഏതൊരാളുമായും അനുകമ്പാപൂർണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധതയും ഉണ്ടകാണം. െ്രെഡവിംഗ്, നീന്തൽ, കമ്പ്യൂട്ടർ ഉപയോഗം, വനപ്രദേശങ്ങളിലേയും ദുർഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവയിലുള്ള മൂൻ പരിചയം അഭിലഷണീയമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം. അഗ്‌നിരക്ഷാ വകുപ്പിൻറെ വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വോളണ്ടിയർ സർവ്വീസിലെ അടിസ്ഥാന പരിശീലനം ലഭിച്ചിട്ടുള്ളവർ, സർവ്വീസിൽ നിന്നും വിരമിച്ചവർ, ഡോക്ടർമാർ, നേഴ്‌സുമാർ, എഞ്ചിനിയർമാർ, അധ്യാപകർ, യൂണിഫോംഡ് സർവ്വീസുകളിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് ഈ രംഗത്ത് കൂടുതൽ സേവനം നൽകാനാകും. ഇതിനു പുറമേ തീരപ്രദേശങ്ങളിൽ കടലിൽ പോയി ശീലമുള്ള മത്സ്യത്തൊഴിലാളികൾക്കും മലയോര പ്രദേശങ്ങളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന നല്‍കുന്നതാണ്. യുവതീ യുവാക്കളിൽ സ്റ്റുഡൻറ് പോലീസ് സേനാംഗങ്ങൾ, എൻ. എസ്. എസ്. വോളണ്ടിയർമാർ, എൻ. സി. സി. എന്നീ വിഭാഗങ്ങളിൽ പരിശീലനം ലഭ്യമായവര്‍ക്ക് പരിഗണന നല്‍കുന്നതാണ്. ചിട്ടയായ പരിശീലന വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം, രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടൽ, പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രാദേശികമായ സന്നദ്ധതയും ജാഗ്രതയും ഉറപ്പാക്കുന്നതിന് വോളണ്ടിയർമാർ ശേഖരിച്ച് സൂക്ഷിക്കേണ്ട വിവരങ്ങൾ എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ തുടങ്ങിയവയും കൂടി ഉൾപ്പെടുന്ന വിധം സമഗ്രമായ പരിശീലനമാണ് നൽകുക. ചിത്രത്തിനും വിവരങ്ങൾക്കും കടപ്പാട്– സിവിൽ ഡിഫൻസ് വെബ് പേജ്

അഭിപ്രായങ്ങള്‍