ഉപ്പും മുളകും താരം ലച്ചു ( ജൂഹി റുസ്തഗിയു)യുടെ അമ്മ മരിച്ചു

ഉപ്പും മുളകും താരം  ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു.ഏറെ ജനശ്രദ്ധ നേടിയ ഉപ്പും മുളകും പരമ്പരയിലെ ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി (56) വാഹനാപകടത്തില്‍ മരിച്ചു. 


ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. 

\ഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും.

ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗിയാണ് ജൂഹിയുടെ പിതാവ്.

അഭിപ്രായങ്ങള്‍