ശബരിമല ക്ഷേത്രനട തുറന്നു, ദർശനത്തിനെത്തുന്നവർ അറിയാൻ

ശബരിമല∙ കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. പ്രതിദിനം 15,000 ഭക്തർക്കു വീതമാണു പ്രവേശനാനുമതി.
രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ഓൺലൈൻ വഴി ബുക്ക് ചെയ്തു ശബരിമല ദർശനത്തിന് എത്താം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. ഇന്നു മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. Virtual booking for Sabarimala temple opens from September 8; daily number of pilgrims restricted to 15,000 The TDB oversees the daily operations of the temple. All individuals interested in visiting the hilltop shrine of Sabarimala to have a darshan of Lord Ayyappa this month should either have an RT-PCR certificate or should have taken both vaccine doses. They can log on to https://www.onlinetdb.com/tdbweb/dist/login to make reservations online.

അഭിപ്രായങ്ങള്‍