ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്; പ്രതിമാസം 15,000 രൂപ ശമ്പളം

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകള്‍ നോക്കുന്നതിനും ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികളായ നെന്മാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരമായി താമസിക്കുന്ന പ്രായപരിധി 35 വയസില്‍ കവിയാത്തവര്‍ക്കാണ് അവസരം. കരാറടിസ്ഥാനത്തില്‍ പ്രതിമാസം 15,000 രൂപ ശമ്പളം നല്‍കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍, മലമ്പുഴ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0491 2815111.

അഭിപ്രായങ്ങള്‍