ഇ– ബുൾജെറ്റിനെ അകത്താക്കി എംവിഡി; എബിനും ലിബിനും പൊലീസ് കസ്റ്റഡിയിൽ e-bull-jet-brothers-taken-in-to-custody-kannur-police-vanlife-vloggers

 

e bull jet


മലയാളം വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനെയും  പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ‌ട്ടറേഷൻ ടാക്സ് പ്രശ്നങ്ങളാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.


ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി എബിനും ലിബിനെയുംകസ്റ്റഡിയിലെടുത്തു


ഇ–ബുൾ ജെറ്റ് എന്നത് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേരാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനിൽ താമസിച്ച് യാത്ര ചെയ്താണ് ഇവർ ശ്രദ്ധ നേടിയത്...ശുചിമുറി, രണ്ടു പേർക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാമുള്ള കാരവാനിലായിരുന്നു യാത്ര. യൂട്യൂബ് വരുമാനത്തിലൂടെ ഇ ബുള്‍ ജെറ്റ് അടുത്തിടെ കാരവന്‍ സ്വന്തമാക്കിയിരുന്നു.

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് നിലവിൽ 1.35 മില്യൻ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ...തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


അഭിപ്രായങ്ങള്‍