സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 2020-21 വർഷത്തെ ബോണസ് നൽകുന്നതിന് സർക്കാർ മാർഗ നിർദ്ദേശമായി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്നവരും വർഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവരുമായ ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ട്.
8.33 ശതമാനമാണ് മിനിമം ബോണസ്. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണെങ്കിലും കയർ-കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാന പ്രകാരമുള്ള ബോണസാണ് നൽകേണ്ടത്. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉത്സവബത്തയ്ക്ക് അർഹതയുണ്ടാവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.