രാജീവ് ഗാന്ധി ഖേൽരത്ന ഇനി മേജർ ധ്യാൻചന്ദ് ഖേൽരത്ന; പരമോന്നത കായികപുരസ്ക്കാരത്തിന്‍റെ പേര് മാറ്റിയെന്ന് നരേന്ദ്ര മോദി
ധ്യാൻചന്ദ്
1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ധ്യാന്‍ചന്ദിന്റെ ജനനം. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സി് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.ധ്യാൻ ചന്ദിൻ്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കുന്നു
ധ്യാൻ ചന്ദിന്റെ പ്രതിമ
1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക് നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും.
ഒരു സാധാരണ മനുഷ്യൻ രണ്ട് കൈയ്യും ഒരു വടിയും കൊണ്ട് ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറായത്.
രാജീവ് ഗാന്ധി ഖേൽരത്ന
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു. 5,00,000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.