മലരിക്കലേക്ക് ഇപ്പ പോണ്ട; ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ

കോട്ടയത്തിന്റെ പിങ്ക് ഗ്രാമം മലരിക്കലേക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മലരിക്കലിൽ നടന്നു വന്നിരുന്ന ആമ്പൽ ഫെസ്റ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചത്. പ്രദേശം ഉൾപ്പെടുന്ന തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 13ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 


മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പേരിലാണ് അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്.തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ മേനോന്‍ നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ അടിയന്തരമായി നടപടിയെടുത്തത്, കത്തിലൂടെ 13ാം വാർഡിൽ കോവിഡ് രൂക്ഷമാണെന്ന് പ്രസിഡന്റ് ജില്ലാ കലക്ടറെ അറിയിച്ചിരുന്നു. . നിരോധനം ലംഘിച്ച് ആരെങ്കിലും എത്തിയ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും പൊലീസ് പെട്രോളിങും ഉണ്ടായിരിക്കും.കാഴ്ച കാണാനായി കാത്തിരുന്ന നിരവധി പേര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് പുതിയ തീരുമാനം. ഏതായാലും മലരിക്കലിലെ മനോഹര കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് ദേ ഈ വിഡിയോകൾ കാണാം ചേട്ടാ പ്രേത കഥകൾ വായിക്കാം–കഥകൾ വായിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ സൂപ്പറാ– https://play.google.com/store/apps/details?id=com.horror.malayalam

അഭിപ്രായങ്ങള്‍