ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ബംപർ ടിക്കറ്റ്,കൂടുതൽ ഒച്ചുകളെ പിടിക്കുന്ന വീട്ടുകാർക്ക് താറാവ്

 


ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ബംപർ ടിക്കറ്റ്, കൂടുതൽ ഒച്ചുകളെ പിടിക്കുന്ന വീട്ടുകാർക്ക് താറാവ്. ഇത്തരത്തിൽ വ്യത്യസ്തമായ മത്സരം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..

ദേ..മുഹമ്മ പഞ്ചായത്ത് 12–ാം വാർഡിലാണ് നാട്ടുകാർക്കു ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ കൗതുകകരമായ മത്സരം പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രനാണ് ഒച്ചുപിടിത്തം എന്ന ആശയത്തിനു പിന്നിൽ.


ഒരുവർഷം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ വാർഡിനെ സമ്പൂർണ ഒച്ചുരഹിതമാക്കുകയാണു ലക്ഷ്യം. ഇതുവരെ പിടികൂടി നശിപ്പിച്ചത് ഇരുപത്തയ്യായിരത്തിലേറെ ഒച്ചുകളെ



കഴിഞ്ഞ ദിവസം വിജയികളെ തിരഞ്ഞെടുത്തു. പത്ത് പേർ ഭാഗ്യം കാത്തിരിക്കുന്നുമൂന്നാംഘട്ട മത്സരം ഒക്ടോബർ 1 മുതൽ 5 വരെ നടത്തും. ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്ന 50 വീട്ടുകാർക്ക് 2 താറാവുകളെ വീതം നൽകാനാണ് തീരുമാനം

അഭിപ്രായങ്ങള്‍