പത്തുകിലോ അരി, 782രൂപയുടെ കിറ്റ്; സ്കൂൾ വിദ്യാർഥികൾക്കി കിട്ടുക ഇതൊക്കെ



തിരുവനന്തപുരം∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം .സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറക്കുന്നതു വരെ അലവൻസ് നൽകും. 


ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവൻസ് ആണ് ഇപ്പോൾ നൽകുക. പ്രീ-പ്രൈമറി മുതൽ 8–ാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാർത്ഥികൾക്ക് അലവൻസ് ലഭിക്കും. 


സംസ്ഥാനത്തെ 43 സ്പെഷ്യൽ സ്കൂളുകളിലെ 8–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ആനുകൂല്യം ലഭിക്കും. 

പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം 2 കിലോ, 6 കിലോ അരിയും  497 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റുകളും നൽകും. 


യുപി വിഭാഗം കുട്ടികൾക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നൽകും. 


പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകളിൽ 500 ഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലീറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 


യുപി വിഭാഗത്തിനുള്ള ഭക്ഷ്യകിറ്റുകളിൽ 1 കിലോ ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോ ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോ റാഗിപ്പൊടി, 2 ലീറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 


സപ്ലൈകോ കിറ്റുകൾ സ്കൂളുകളിൽ എത്തിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്ക് കിറ്റുകൾ വിതരണം ചെയ്യും.   


സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 


google translate-alert


Thiruvananthapuram ∙ School Lunch Scheme Distribution of Food Security Allowance

Allowances will be given to all eligible school children involved in the school lunch program until the schools reopen.


The allowance is now for 5 months from April to August. The allowance will be given to 29,52,919 students from pre-primary to class VIII.


Benefit is also available to children up to 8th standard in 43 special schools in the state.

Pre-primary and primary section school children will be given 2 kg and 6 kg of rice and food kits for Rs 497 respectively.


The Upper primary section will provide 10 kg of rice and a food kit worth Rs 782.25 to the children.


The food kits for pre-primary and primary categories include 500 g of green beans, 500 g of lentils, 500 g of lentils, 1 kg of roasted rye, 1 kg of ragi powder, 1 liter of coconut oil and 100 g of peanut / peanut butter.


The food kits for UP category include 1 kg of chickpeas, 500 g of nuts, 1 kg of lentils, 1 kg of roasted rye, 1 kg of ragi powder, 2 liters of coconut oil and 100 g of peanut / peanut butter.


Supplyco kits will be delivered to schools. The kits will be distributed to parents from schools following the Kovid protocol.


State level inauguration mInister Shivankutty will perform.

   

അഭിപ്രായങ്ങള്‍