കർഷകരുടെ പേടിസ്വപ്നം; 2 വർഷം വരെ മണ്ണിൽ ആക്ടീവായി കിടക്കുന്ന വൈറസ്



ചെടികളിൽ മൊസൈക് രോഗം പടരുന്നത് എങ്ങനെ തടയാം

വെണ്ട, മുളക്, തക്കാളി, മത്തന്‍, പപ്പായ, ഉരുളകിഴങ്ങ് , കപ്പ (മരച്ചീനി), തുടങ്ങിയ വിളകളില്‍  രോഗം പ്രധാനമായി ബാധിക്കുന്നത്. മൊസൈക് വൈറസ് എന്ന ഒരിനം വൈറസാണു രോഗം പടർത്തുന്നത്. 


ഇലകളുടെ നീര് ഊറ്റിക്കുടിക്കുന്ന വെള്ളീച്ചകളിലൂടെയാണ് ഇത് ഒന്നിൽ നിന്നു മറ്റൊന്നിലേക്കു പകരുന്നത്. രോഗമുള്ള ഇലയുടെ നീര് ഊറ്റിക്കുടിച്ച ഈച്ച മറ്റൊന്നിന്റെ നീരു കുടിക്കുമ്പോൾ വൈറസും പകരുന്നു. 


ബീൻ കോമൺ മൊസൈക് വൈറസ്, ബീൻ യെല്ലോ മൊസൈക് വൈറസ്, വിന്ധി മൊസൈക് വൈറസ് എന്നിങ്ങനെ ഇതിനു പല വകഭേദങ്ങളുണ്ട്. 


ചെടികളുടെ ഇലകളിൽ പച്ചയ്ക്കു പകരം മഞ്ഞ പടർന്നു മൊസൈകിന്റെ രൂപത്തിലാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. അതുകൊണ്ട് തന്നെയാണു വൈറസിന് ഈ പേര് വന്നതും


രോഗം ബാധിച്ചു കഴിഞ്ഞാല്‍ ചെടികളുടെ ഇലകള്‍ മഞ്ഞളിക്കുന്നു. ഇലകള്‍ അകത്തേക്ക് മടങ്ങി കട്ടിയുള്ളതായി ചുരുളുകയും ചെയ്യുന്നത് 


എങ്ങനെ തടയാം

  1. രോഗം ബാധിച്ചാൽ പിന്നെ കീടനാശിനി തളിച്ചു ഭേദമാക്കാൻ കഴിയില്ല. അതിനാൽ രോഗം തടയുകയാണു ഏറ്റവും ഫലപ്രദമായ മാർഗമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
  2. ഉണങ്ങിയ വേരുകളിലും മണ്ണിലും 2 വർഷം വരെ ആക്ടീവായി കിടക്കുന്നതാണ് ഈ വൈറസ്
  3. രോഗം ബാധിച്ച ചെടി വേരോടെ പറിച്ചെടുത്തു കത്തിച്ചു കളയുക. ഇവ ഒരിക്കലും കമ്പോസ്റ്റ് കുഴിയിലേക്ക് ഇടരുത്. വളത്തിലൂടെ വൈറസ് വീണ്ടും പടരും.
  4.  ചെടി പറിച്ചെടുത്തു കളഞ്ഞ ശേഷം വേപ്പെണ്ണയും സോപ്പും ചേർന്ന മിശ്രിതം തളിച്ച് അണുമുക്തമാക്കുക.
  5.  രോഗം വന്ന ചെടികളുടെ വിത്തുകള്‍ ഒരുകൃഷിചെയ്യാന്‍ ഉപയോഗിക്കരുത്
  6.  നീരാവി ഉപയോഗിച്ച് ഞാറ്റടി മണ്ണിനെ അണുവിമുക്തമാക്കാം


അഭിപ്രായങ്ങള്‍