കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത 'ഡ്രൈഡ് ഒറിഗാനോ' ('Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഈ ഭക്ഷ്യ വസ്തുവിൽ സാൽമൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ തിരികെ നൽകണമെന്നും സംസ്ഥാനത്ത് വിപണികളിൽ ഈ ഉത്പന്നം നിലവിൽ ലഭ്യമാകുന്നുണ്ടെങ്കിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 1125 ൽ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.