സിലിണ്ടറിന്റെ മുകളിൽ A-25, c-24 എന്നിങ്ങനെ നമ്പറുകൾ കണ്ട് എക്സപയറി ഡേറ്റെന്ന് ആശങ്കപ്പെടുന്നവരാണ് ഭൂരിഭാഗവും. യഥാർഥത്തിൽ എൽപിജി സിലിണ്ടറിന് എക്സ്പയറി ഡേറ്റ് എന്നൊന്നില്ല. പാചകവാതക സിലിണ്ടറിൽ ഇത്തരത്തിൽ എഴുതുന്ന നമ്പർ ഇവയുടെ പരിശോധനാ തീയതിയാണ്.
സി21 എന്നാണ് എഴുത്തെങ്കിൽ 2021 സെപ്റ്റംബറിനു മുൻപ് സിലിണ്ടർ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് അർഥം. എ22 എന്നാണെങ്കിൽ 2022 മാർച്ച് മുൻപായി പരിശോധിക്കണമെന്നും.
ബിഐഎസ് സ്റ്റാൻഡേർഡ് അനുസരിച്ച് കൃത്യമായ ഇടവേളകളിൽ കമ്പനികൾ സിലിണ്ടർ പരിശോധിക്കാറുണ്ട്. ഓരോ പരിശോധനയിലും അടുത്ത പരിശോധനയുടെ തീയതി സിലിണ്ടറിൽ എഴുതും. വർഷത്തിലെ നാലു ത്രൈമാസങ്ങളിലാണു പരിശോധന. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ.
പരിശോധന മാർച്ചിലാണെങ്കിൽ –എ, ജൂണിലാണെങ്കിൽ –ബി, സെപ്റ്റംബറിലാണെങ്കിൽ– സി, ഡിസംബറിലാണെങ്കിൽ–ഡി. ഇതോടൊപ്പം വർഷത്തിന്റെ അവസാന രണ്ടക്കവും എഴുതും. പരിശോധനയിൽ പരമാവധി ഗ്യാസ് നിറച്ച് മർദം നിജപ്പെടുത്തി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കുകയാണു ചെയ്യുന്നത്. ആദ്യ പരിശോധന കഴിഞ്ഞാൽ പിന്നീടുള്ള ഓരോ 5 വർഷവും പരിശോധിക്കും. സുരക്ഷിതമല്ലെന്നു തോന്നുന്ന സിലിണ്ടറുകൾ നശിപ്പിച്ചു കളയും. സുരക്ഷിതമായവ മാത്രമാണു വിതരണത്തിനായി അയയ്ക്കുന്നത്.
How to check your LPG cylinder due date?
Liquified Petroleum Gas (LPG) cylinders are made of low carbon steel complying with the BIS 3196 standard.
Where do you find the Test Due Date?
The test due date, an alphanumeric code, is marked on one of three side collars (shroud) of the cylinder. It starts with alphabets A, B, C or D followed by 2 digits (Example – A-25).
The alphabets stand for quarters -
A - First Quarter (Jan-Mar)
B - Second Quarter (Apr-Jun)
C - Third Quarter (Jul-Sep)
D - Fourth Quarter (Oct-Dec)
ചേട്ടാ പ്രേത കഥകൾ വായിക്കാം–കഥകൾ വായിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ സൂപ്പറാ– https://play.google.com/store/apps/details?id=com.horror.malayalam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.