പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനം - അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ് സെർച്ച് ആൻഡ് ഡവലപ്‌മെന്‍റ് സ്‌കീം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ് സെർച്ച് ആൻഡ് ഡവലപ്‌മെന്‍റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
2021-22 അധ്യയന വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ജാതി വരുമാന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം, ഗ്രേഡും ഓവറോൾ ഗ്രേഡും രേഖപ്പെടുത്തിയ മുൻ വർഷത്തെ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ഓഗസ്റ്റ് 16 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ- 04812562503.
Photo by Startup Stock Photos from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.