പെഗാസസ് എന്താണ്: All That You Should Know About Pegasus Spyware

ഇസ്രയേലിലെ NSO Group Technologies അവതരിപ്പിച്ച സ്പൈവെയറാണ് പെഗാസസ്. 60 സർക്കാരുകളും 40 രാജ്യങ്ങളും ഈ സ്പൈവെയറിന്റെ ഉപഭോക്താക്കളാണത്രെ. The spyware is named after the mythical winged horse Pegasus– ഐതിഹ്യ കഥകളിലെ ചിറകുള്ള കുതിരയാണ് പെഗാസസെങ്കിലും യഥാർഥത്തിൽ ഒരു ട്രോജൻ കുതിരയയാണ് അതിന്റെ പ്രവർത്തനം. സ്മാര്‍ട് ഫോണിനകത്ത് സമര്‍ത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോര്‍ത്തി......ഇല്ലാതാകാൻ കഴിവുള്ള സ്പൈവെയറെന്നു വിളിക്കാം പെഗാസസിനെ. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്‌ഫോണില്‍ നിക്ഷേപിക്കും. കോൾ ലിസ്റ്റിൽ നിന്നും വന്ന ഫോൺകോൾ‌ മായ്ച്ചുകളയും. ജെയിൽ ബ്രേക്കും റൂട്ട് അസെസും നടത്തിയാണ് വിവരങ്ങൾ ചോർത്തൽ. ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും മൈക്കുവരെ നിരീക്ഷിക്കാൻ പെഗാസസിനു കഴിയും. Photo by Tima Miroshnichenko from Pexels

അഭിപ്രായങ്ങള്‍