നിങ്ങളറിയേണ്ട 10 വാര്‍ത്തകള്‍
കൊല്ലം എക്സൈസ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 59 വാഹനങ്ങളുടെ ലേലം ജൂലൈ 22 രാവിലെ 10.30 ന് കൊല്ലം എക്സൈസ് കോംപ്ലക്സില്‍ നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിലും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം പേര്‍ക്ക് മാത്രമാണ് ലേലഹാളില്‍ പ്രവേശനം. ഫോണ്‍ 04742745648.
യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം.
അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകള്‍
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍, ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് വിഷയങ്ങളില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സു കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി. വിശദവിവരങ്ങള്‍ 8590605260, 04712325154 നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി. ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 23 രാവിലെ 10 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
എന്‍.സി.പി/സി.സി.പി യോഗ്യതയുള്ളവര്‍ക്ക് ആഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായ പരിധി 50 വയസ്. താല്പര്യമുള്ളവര് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അഭിമുഖ ത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742797220.
വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
വനിത ശിശു വികസന വകുപ്പിലെ വെള്ളിമാട്കുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ : സ്ത്രീകള്‍ മാത്രം (റസിഡന്‍ഷ്യല്‍ ) ഒരു ഒഴിവ്, ഹോണറേറിയം -22000 രൂപ. പ്രായപരിധി 25-45
യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം.
സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യണം എന്നത് നിര്‍ബന്ധമാണ്. കേസ് വര്‍ക്കര്‍ : (സ്ത്രീകള്‍ മാത്രം) (24 മണിക്കൂര്‍-ഷിഫ്റ്റ് അടിസ്ഥാനത്തില്‍) ഒഴിവുകളുടെ എണ്ണം -3, ഹോണറേറിയം -15000 രൂപ, പ്രായപരിധി 25-45, യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അംഗീകൃതസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ : (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവ്, ഹോണറേറിയം: 15000 രൂപ, പ്രായപരിധി -25-45, യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃതസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം. പ്രവൃത്തിസമയം: രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ/അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍,
സെക്യൂരിറ്റി: : (സ്ത്രീകള്‍ മാത്രം), ഒഴിവുകളുടെ എണ്ണം: 1, ഹോണറേറിയം: 8000 രൂപ, പ്രായപരിധി -35-50,യോഗ്യത: എഴുത്തും വായനയും അറിയണം, പ്രവൃത്തി പരിചയം അഭിലഷണീയം പ്രവൃത്തി സമയം വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ/ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍,
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ : സ്ത്രീകള്‍ മാത്രം), ഒഴിവുകളുടെ എണ്ണം: 2, ഹോണറേറിയം: 8000 രൂപ, പ്രായപരിധി -25-45, പ്രവൃത്തിസമയം; 24 മണിക്കൂര്‍. (ഷിഫ്റ്റ് അടിസ്ഥാനത്തില്‍), യോഗ്യത: എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി, അറ്റന്‍ഡര്‍ എന്നിവയിലുളള പ്രവൃത്തി പരിചയം അഭിലഷണീയം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ ജൂലൈ 14 വൈകീട്ട് അഞ്ചിനകം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, ബി- ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-20 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍ 0495 2371343.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഹന ഉടമകള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് (ബ്രാഞ്ചിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍ക്കൊളളുന്നത്) keralamvd.gov.in വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് അപേക്ഷിക്കണമെന്ന് കോഴിക്കോട് ആര്‍ടിഒ അറിയിച്ചു. നിരസിക്കപ്പെടുന്ന അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപ് ലോഡ് ചെയ്യണം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.