പറമ്പിൽ വെറുതെ കളയുന്ന ഇവ കൊണ്ടു കോടികൾ സമ്പാദിക്കുന്നവർ: 3 ചക്കക്കുരുവിന്റെ വില 300 രൂപ


നമുക്കെല്ലാം സുപരിചിതമാണ് വാഴയുടെ ചുണ്ട്. ചിലരൊക്കെ കറിവെക്കാറുണ്ട്. എന്നാൽ വാഴകൃഷി ചെയ്യുന്നവർ ഇതു ഒടിച്ചു കളയുകയാണ് ചെയ്യുന്നത്. ഉപയോഗരഹിതമായി കളയുന്ന ഈ വാഴച്ചുണ്ട് കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. 


വാഴചുണ്ട് അല്ലെങ്കിൽ പൂവ് കൊണ്ടുള്ള അച്ചാറിനു വില 380 രൂപ വരെയാണ്. എന്നാൽ വാഴപൂവ് പൗഡർ ആക്കിയാൽ വില പിന്നെയും ഉയരും 100 ഗ്രാമിനു 133 രൂപ 

അതെ നമ്മുടെ പുരയിടത്തിൽ നിലത്ത് ചീഞ്ഞളിഞ്ഞു കിടക്കുന്ന ഇവയുടെ മാർക്കറ്റ് വിലയാണ് കേൾക്കുന്നത്. വാഴചുണ്ടിന് യുഎഇയിലെ വില 60 രൂപയോളമാണ്. ഇന്ത്യയിൽ നിന്നും കയറിപ്പോകുന്നതാണ് ഇവയെന്നത് ഓർക്കണം. പ്രോട്ടീനും പൊട്ടാസ്യവും കാർബോഹൈഡ്രേറ്റും ഡയറ്ററി ഫൈബറുമൊക്കെയുള്ള കലവറയായാണ് കണക്കാക്കപ്പെടുന്നത്. 

 നമ്മുടെ നാട്ടിൽത്തന്നെ ബനാന സ്റ്റെം അഥവാ ഉണ്ണിപിണ്ടിയുടെ വില ഒരു പീസിനു 15 രൂപയോളമാണ്. 200 ഗ്രാം ഉണ്ണിപിണ്ടിയെടുത്തു പൗഡർ ആക്കിയാൽ വില 370 രൂപയാണ്. ജ്യൂസ് ആക്കിയാൽ അരലിറ്ററിന്റെ വില 150 രൂപയും. നമ്മുടെ നാട്ടുമ്പുറത്ത് കാണപ്പെടുന്ന പലതിനും വിദേശ രാജ്യങ്ങളിലുൾപ്പടെ ആവശ്യക്കാരുണ്ടെന്നതറിഞ്ഞോളൂ. 

 ദുബായിൽ ചക്ക കുരു കിലോ 17 ദിർഹമാണ്. അതേസമയം നടാനായി വാങ്ങണമെങ്കിൽ‌ പ്ളാറ്റ് ഷോപ്പ് പോലെയുള്ള സൈറ്റുകളിൽ 3 എണ്ണത്തിന്റെ വില 300 രൂപയിൽ കൂടുതലാണ്. മുട്ടമ്പുളി, ഞൊട്ടയ്ക്ക,ഞൊട്ടാഞെടിയൻ ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടി ഉണ്ട്, നാം വെറുതെ എടുത്തു പൊട്ടിച്ചു കളയും. 

ഇത് ഇംഗ്ളീൽ ഗോൾഡൻ ബെറിയാണ്. പൊന്നിന്റെ വിലയാണ് ഇവയ്ക്ക്, ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോൾഡൻബെറി എന്നാണ് ഇതിനെ വിളിക്കുന്നത്. ഞൊട്ടാഞൊടിയൻ കായ്‌. അത് പാക്കറ്റിലാക്കി ഗൾഫിലെ ഷോപ്പിംഗ് മാളുകളിൽ വൻവിലക്ക് വിൽക്കുന്നുണ്ട്. ആമസോണ്‍ വഴി നമ്മുടെ നാട്ടിലും ഇത് ലഭിക്കും 200 ഗ്രാം ഉണങ്ങിയതിന്റെ വില 419 രൂപ. 

 ചുറ്റുപാടും ഒന്നു നോക്കൂ, നാം ഇരിക്കുന്നത് ധനത്തിന്റെ മുകളിലാണ്∙അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിയില്ല. അതിനുള്ള സഹായവും അറിവും ഒരു സർക്കാരുകളും പറഞ്ഞു തരികയുമില്ല. 


  ഈ കണ്ടന്റ് കോപ്പിറൈറ്റ് ഉള്ളതാണ്. പുന പ്രസീദ്ധീകരിക്കുന്നവർ സൈറ്റിലേക്കുള്ള ക്രെഡിറ്റ് ലിങ്ക് വയ്ക്കുക

അഭിപ്രായങ്ങള്‍