വിദ്യാശ്രീ ലാപ്‌ടോപിന്റെ വിതരണം തുടങ്ങി,COCONICS, ACER, LENOVA, H.P എന്നി ബ്രാന്‍ഡുക


 കോവിഡിന്റെ അതിവ്യാപനം മൂലം ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ എല്ലാ കുടുംബശ്രീ അംഗങ്ങളുടെയും   കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, കുടുംബശ്രീ, കെ.എസ്.എഫ്.ഇ എന്നിവ മുഖേന   കുടുംബശ്രീ അംഗങ്ങള്‍ക്കായി  ആവിഷ്‌കരിച്ച പദ്ധതിയായ വിദ്യാശ്രീ  ലാപ്‌ടോപിന്റെ വിതരണം തുടങ്ങി. 


ആദ്യ ഘട്ട വിതരണത്തിനായി 362 ലാപ്‌ടോപ്പുകള്‍ കെ.എസ്.എഫ്.ഇയുടെ പ്രാദേശിക ശാഖകളില്‍  എത്തിയിട്ടുണ്ട്് 500 രൂപ  വീതം 30 തവണകളായി കെ.എസ്.എഫ്.ഇ.യുടെ ശാഖകളില്‍ അടച്ച് ലാപ്‌ടോപ്പ് സ്വന്തമാക്കാം. 

എന്നാല്‍ ആദ്യത്തെ  3 മാസത്തെ  തവണകള്‍ മുടക്കം  കൂടാതെ അടച്ചവര്‍ക്ക് COCONICS,  ACER,  LENOVA, H.P എന്നി ബ്രാന്‍ഡുകളില്‍ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുവാനും ഈ പദ്ധതിയില്‍ അവസരമൊരുക്കിയിട്ടുണ്ട്. 

ആശ്രയ, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.   ഈ മാസം ഏഴു മുതല്‍ ലാപ്‌ടോപ്പുകള്‍ അതാത് കെ.എസ്.എഫ്.ഇ. ശാഖകളില്‍ നിന്നും ലഭ്യമാകുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.


Photo by cottonbro from Pexels

അഭിപ്രായങ്ങള്‍