റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഗതാഗതത്തിന് ഭീഷണിയാവുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അക്കാര്യം ജില്ലയിലെ ആര്‍ടിഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്നിവരെ ഫോട്ടോ സഹിതം പരാതി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ആര്‍ടിഒ അറിയിച്ചു.
ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറക്കുന്ന വസ്തുക്കള്‍, സുഗമമായ യാത്രക്ക് വിഘാതമാകുന്ന തരത്തില്‍ റോഡിലും പാതയോരങ്ങളിലും കൂട്ടിയിട്ടിട്ടുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഇത്തരം വസ്തുക്കളുടെ ഉടമസ്ഥര്‍ ഇവ സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് വാട്‌സാപ്പിലൂടെയോ ഇ- മെയില്‍ വഴിയോ ഫോട്ടോ സഹിതം പരാതിപ്പെടാം. ആര്‍ടിഒ- 8547639011, kl11.mvd@kerala.gov.in, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ- 8281786094, 9188961011, rtoe11.mvd@kerala.gov.in
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.