പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു വീഡിയോ കോൾ, എടുത്തവർക്ക് സംഭവിച്ചത്, ഞെട്ടിക്കും ഈ അനുഭവം

പല രീതിയിൽ നമ്മെ ചൂഷണം ചെയ്യാൻ കാത്തിരിക്കുകയാണ് തട്ടിപ്പുകാർ, ഏറ്റവും പുതിയ തട്ടിപ്പിന്റെ രൂപം വാട്സാപ്പിലെ വിഡിയോ കോളിലൂടെയാണ്. പുരുഷൻമാർക്ക് ഒരു വീഡിയോ കോൾ വരും എടുത്തു കഴിയുമ്പോൾ, നഗ്നത കാട്ടി നിൽക്കുന്ന സ്ത്രീ. കോൾ കട്ട് ആകും. തൊട്ടു പിന്നാലെ ആ ദൃശ്യം റെക്കോർഡ് ചെയ്ത സന്ദേശം വാട്സ്പ്പിലെത്തും. ഭീഷണിയും. ഇത് വൈറലാക്കും അല്ലെങ്കിൽ പണം തരണം. സ്ത്രീകൾക്കും ഇതേപോലെ സന്ദേശമെത്തും മറുപുറത്ത് ലിംഗം കാണിച്ചു നിൽക്കുന്ന പുരുഷൻമാരായിരിക്കുമെന്നു മാത്രം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. അപമാനം ഭയന്ന് പണം കൊടുത്തവർ ധാരാളം ഉണ്ടത്രെ. പക്ഷേ അങ്ങനെ നാം ആ തട്ടിപ്പിൽ വീഴേണ്ടതില്ല. ഓൺലൈൻ ക്ളാസിനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് മുന്നറിയിപ്പുകൾ നല്‍കുക. ഇത്തരം തട്ടിപ്പിൽ ഭയപ്പെടേണ്ടതില്ല. പൊലീസ് സൈബർ വിഭാഗം തക്ക നടപടി സ്വീകരിച്ചു കൊള്ളും വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, 

നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. . പൊലീസ് പറയുന്നത് ഇങ്ങനെ... ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

 തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ വിശദീകരിക്കുക വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം എന്ന് അവർ തിരിച്ചറിയണമെന്നില്ല. അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, നിങ്ങളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക. അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക. 

സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്. ഉപകരണങ്ങളും സൽപ്പേരും ബന്ധങ്ങളും നശിക്കുന്നത് ഒഴിവാക്കാൻ, 

വിലപ്പെട്ട വിവരങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് എങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടത് പ്രധാന കാര്യമാണ്. അതുപോലെ ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക REPORT A SUSPICIOUS ACTIVITY IN THE CYBER SPACE https://cyberdome.kerala.gov.in/reportus.html Cyber Crime Police Station 0471- 2322090 cyberps.pol@kerala.gov.in എല്ലാ ജില്ലകളിലും സൈബര്‍ ക്രൈം വിഭാഗങ്ങളുണ്ട്, അടുത്തുള്ള സ്റ്റേഷനുകളിലും പരാതി റജിസ്റ്റർ ചെയ്യാം cyber crime protection 

computer, crime cyber , hacking, cyber crime sell kerala

അഭിപ്രായങ്ങള്‍